Connect with us

local

അന്നഹ്ദ എക്‌സലന്‍സ് അവാര്‍ഡ് ഹസന്‍ ശാഫിക്കും മുഹമ്മദലി വാഫിക്കും

മാഗസിന്‍ മാനേജിംങ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

Published

on

മലപ്പുറം: അറബി ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് നല്‍കുന്ന, ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, മുന്നാമത് അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയും അര്‍ഹനായി.

അറബി ഭാഷയില്‍ നിരവധി ഗ്രന്ഥ രചനങ്ങള്‍ നടത്തിയ ഹസന്‍ ശാഫി, ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാ ശാല ഉന്നതാധികാര പണ്ഡിത സഭാ അംഗവും ശൈഖുല്‍ അസ്ഹറിന്റെ മുന്‍ ഉപദേഷ്ടാവുമാണ്.

നിലവില്‍ വാഫി സംവിധാനത്തിന്റെ അസിസ്റ്റന്റ് കോഡിനേറ്ററും കാളികാവ് വാഫി ക്യാമ്പസ് അറബിക് വിഭാഗം മേധാവിയുമാണ് നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവായ ഡോ. മുഹമ്മദലി വാഫി. പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളേജ് പ്രിന്‍സിപ്പല്‍ കൂടിയായ ഇദ്ദേഹം യുഎഇ ഖത്തര്‍ സൗദി അറേബ്യ ബഹ്‌റൈന്‍ ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് പുറത്തിറങ്ങുന്ന ഗവേഷണ മാഗസിനുകളില്‍ സ്ഥിരം എഴുത്തുകാരനും, വിവിധ ദേശീയഅന്തര്‍ദേശീയ സെമിനാറുകളില്‍ ശ്രദ്ധേയ സാന്നിധ്യവുമാണ്.
കേരളത്തിലെ തനതു കലകളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് പുലിക്കളി, മാപ്പിള കലകളായ ഒപ്പന ദഫ്മുട്ട് കോല്‍ക്കളി തുടങ്ങിയവ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ മുഹമ്മദ് അലി വാഫി.

2006 ല്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളേജില്‍ നിന്ന് പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ അറബിക് മാഗസിന്‍ ഇന്ത്യയില്‍ അറബി ഭാഷാ വളര്‍ച്ചക്ക് പതിനഞ്ച് വര്‍ഷമായി വലിയ സംഭാവനകളാണ് നല്‍കി വരുന്നത്. പ്രശസ്തി പത്രവും ഫലകവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കൈമാറും.

മാഗസിന്‍ മാനേജിംങ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡിയും സംയുക്തമായി 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു

Published

on

ധനകാര്യ മേഖലയില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡി യും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ ല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ. എം. കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഡിജിപി ശ്രീ ജേക്കബ് തോമസ് മുഖ്യാഥിതിയായിരിക്കും. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജയകൃഷ്ണന്‍, സുരേഷ് കെ വാരിയര്‍, അഷറഫ് കെ എം എന്നിവരും ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹോള്‍ടൈം ഡയറക്ടര്‍ ശ്യാംദേവ്, ഡയറക്ടര്‍മാരായ സുരാജ് കെ ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
216 ആദിവാസി യുവതി-യുവാക്കള്‍ക്കളുടെ സമൂഹ വിവാഹം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ നടപ്പിലാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകള്‍ നല്‍കുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടി പൂര്‍ത്തിയാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധനലക്ഷ്മി ഗ്രൂപ്പിന് വളര്‍ച്ചയുടെ പാതയില്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്.’ ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.
ധനകാര്യ സേവനങ്ങളില്‍ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങള്‍, ഗൃഹരഹിതര്‍ക്കുള്ള സഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, നിരവധി മേഖലകളില്‍ ധനലക്ഷ്മി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ അതുല്യ മാതൃകയായി നിലകൊള്ളുന്നു. ദീര്‍ഘവീക്ഷണേത്താടെയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മഹാത്മാഗാന്ധി എക്സലന്‍സ് അവാര്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് ഗ്ലോബല്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

Continue Reading

local

വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഗഫൂര്‍ അന്തരിച്ചു

തവനൂര്‍ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്തിലെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു

Published

on

വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മഠത്തില്‍ വളപ്പില്‍ ഗഫൂര്‍ അന്തരിച്ചു. തവനൂര്‍ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്തിലെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. മാണൂര്‍ സി.എച്ച് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയിലും സജീവമായിരുന്നു.

ഭാര്യ: ഷബ്‌ന മക്കള്‍: നിയഫാത്തിമ, മുഹമ്മദ് നിഹാല്‍ സഹോദരന്‍: ആഷിം സഹോദരി: ആമിനക്കുട്ടി മാതാപിതാക്കള്‍: ഉപ്പ-ഹംസ, ഉമ്മ-കദീജ

Continue Reading

local

പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധിയിൽ നിന്നും അഭിഷേകിന് ഡോക്ടറേറ്റ്

അഭിഷേകിനെ ചേർത്ത് പിടിച്ച് യൂത്ത് ലീഗും എം.എസ്എഫും

Published

on

പി.കെ മുഹമ്മദലി

നന്തി വിരവഞ്ചേരിയിലെ ഒടിയില്‍ വിനോദിന്റെയും സുനിതയുടെയും മകന്‍ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിന് ഉന്നത റാങ്കോട്കൂടി വിജയം കരസ്ഥമാക്കി ഡോക്ടറായിരിക്കുകയാണ്. ഈ വിജയം നമ്മുടെ നാടിന് ഇരട്ടിമധുരവും അഭിമാനവുമാണ്.

സാധരണ കുടുംബം,കൂലി പണിക്ക് പോവുന്ന അഛനും,അമ്മയും പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് അഭിഷേക് ഡോക്ടറാവുന്നത്.ാളെ മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവുമായി ാളെ സഹപ്രവര്‍ത്തകരോടൊപ്പം അഭിഷേകിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങളെ സ്‌നേഹത്തോടെ ഹൃദയപൂര്‍വ്വം സ്വികരിച്ചത് അഭിഷേകിന്റെ അഛാച്ചനും അച്ചമ്മയും ആയിരുന്നു. അവരുടെ മുഖത്തുണ്ടായിരുന്നു സന്തോഷവും ഹൃദയം നിറഞ്ഞ നിറപുഞ്ചിരിയും.

 

 

Continue Reading

Trending