kerala
ഇ.എം.എസ് ഒന്ന് പറയുക, ഗോവിന്ദന് മറ്റൊന്നു പറയുകയെന്ന രീതി കോണ്‍ഗ്രസിനില്ല: വി.ഡി സതീശന്
സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എം.വി ഗോവിന്ദന് ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇ.എം.എസ് ഒരു കാലത്തും ഏക സിവില്‍ കോഡിന് എതിരായിരുന്നില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്റെ പുസ്തകത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടത്. ഇ.എം.എസിന്റെയും സി.പി.എം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സി.പി.എമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ? സി.പി.എമ്മിന്റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാകുമോ?
ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സി.പി.എം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നത്. യു.ഡി.എഫ് സുശക്തമാണ്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സി.പി.എമ്മിന് നല്‍കാനുള്ളത് അദ്ദേഹം തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമാണ്. ഇപ്പോള്‍ അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അപ്പോള്‍ പറയാം.
സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും? നരേന്ദ്ര മോദിക്ക് പഠിക്കുകയും രാജ്യത്തെ നിയമ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയും ഏക സിവില്‍ കോഡിന്റെ പേരില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ വരുന്നവരെയും ഞങ്ങള്‍ കൂടെയിരുത്തില്ല.
സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എം.വി ഗോവിന്ദന് ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. അവ്യക്തത സി.പി.എമ്മിനാണ്. ഇ.എം.എസും സി.പി.എം നേതാക്കളുമൊക്കെ പറഞ്ഞത് അച്ചടിച്ച് വന്നിട്ടുണ്ട്. സി.പി.എമ്മാണ് മലക്കം മറിയുന്നത്. എല്ലാക്കാലത്തും ഏക സിവില്‍ കോഡിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് ആ വൈവിധ്യം നിലനിര്‍ത്തണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ഒത്തുചേരുന്ന സ്റ്റേറ്റിന് വ്യക്തി നിയമങ്ങളിലേക്കും ആചാരക്രമങ്ങളിലേക്കും ഏതറ്റം വരെ പോകാമെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ശബരിമലയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്തത്. ആചാരക്രമങ്ങളില്‍ മാറ്റം വരുത്താന്‍ സ്റ്റേറ്റ് ശ്രമിക്കരുതെന്നാണ് അന്ന് കോണ്‍ഗ്രസ് പറഞ്ഞത്. ശബരിമല ആചാരക്രമങ്ങളില്‍ കോടതി ഇടപെടരുതെന്ന അതേ നിലപാടാണ് ഏക സിവില്‍ കോഡിലും കോണ്‍ഗ്രസിനുള്ളത്. ആശയപരമായ അടിത്തറയില്‍ നിന്നു കൊണ്ടാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഇ.എം.എസ് ഒന്ന് പറയുക, ഗോവിന്ദന് മറ്റൊന്നു പറയുക എന്നൊരു രീതി കോണ്‍ഗ്രസിനില്ല അദ്ദേഹം തുറന്നടിച്ചു.
മലബാറില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും ഹയര്‍ സെക്കന്‍ഡറി പ്രവേശനം കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കുട്ടികള്‍ കരയുകയാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കാത്തത്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍? കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പനിപിടിച്ച് ആശുപത്രികള്‍ നിറയുമ്പോഴും പനിക്കണക്ക് കൊടുക്കരുതെന്നാണ് നിര്‍ദ്ദേശം. കെ.എസ്.ആര്.ടി.സിയുടെ കാര്യത്തില്‍ തീരുമാനമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലും ഇപ്പോള്‍ 3400 കോടിയുടെ കടമായി. അതും പൂട്ടലിന്റെ വക്കിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി പൂട്ടാന്‍ പോകുകയാണ്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍ എന്നതാണ് ചോദ്യം അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യും’ -വിഡി സതീശന്
മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന് പറഞ്ഞു.
തിരുവനന്തപുരം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം വേണം. അത് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന് വ്യക്തമാക്കി.
ഞങ്ങള്‍ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോണ്‍ഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
kerala
അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍
അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.
യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന് എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷന് വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന് ഹാജരായി.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india22 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india17 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india16 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
