അബുദാബിയില്‍ കാറപകടത്തില്‍ മലയാളി മരിച്ചു.
പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി ടിപി റമീസാണ്(32) മരിച്ചത്.
തടത്തില്‍ പറമ്പില്‍ വീട്ടില്‍ മമ്മു-ഫാത്തമാബീവി ദമ്പതികളുടെ മകനാണ്.
മയ്യിത്ത് ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സഹലയാണ് ഭാര്യ.