ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
മുകളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.

അവധിക്കാലമായതിനാല്‍ കുട്ടികള്‍ കുറവായതാണ് വന്‍ അപകടമൊഴിവാവാന്‍ കാരണമായത് . അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.