kerala

അഭിഭാഷക ഓഫിസില്‍ ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്ത് പിടിയില്‍

By webdesk18

October 05, 2025

കാസര്‍കോട് അഭിഭാഷക ഓഫിസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. അഭിഭാഷക രഞ്ജിതകുമാരി (30) യുടെ മരണത്തില്‍ ആണ്‍സുഹൃത്തായ അനില്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്.

കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ സെപ്റ്റംബര്‍ 30ന് രാത്രി ഏഴോടെ കുമ്പളയിലെ ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിക്കുകയായിരുന്നു.