Connect with us

Cricket

ഇന്ത്യ-ഓസീസ് മത്സരക്രമം പ്രഖ്യാപിച്ചു; ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം

ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്

Published

on

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം ആദ്യം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9ാം തിയതി നാഗ്പൂരില്‍ ആദ്യ ടെസ്റ്റ് ഇതിന് പുറമെ ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്.ഡല്‍ഹി, ധരംശാല,അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍.

മൂന്ന് ഏകദിനങ്ങളും പരമ്പരയുമുണ്ട്. ഇതിന് ശേഷമാകും ഐപിഎല്‍ സീസണ്‍ ആരംഭിക്കുക.ഇതിന് പുറമെ ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളുടെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകള്‍ക്കെതിരെയും മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.
ലങ്കയ്‌ക്കെതിരായ ആദ്യ ടി20 ജനുവരി മൂന്നിന് മുംബൈയിലും രണ്ടാമത്തേത് അഞ്ചിന് പുനെയിലും അവസാന ടി20 ഏഴിന് രാജ്‌കോട്ടിലും നടക്കും. ജനുവരി 10ന് ഗുവാഹത്തി ആദ്യ ഏകദിനത്തിനും 12ന് കൊല്‍ക്കത്ത രണ്ടാം ഏകദിനത്തിനും 15ന് തിരുവനന്തപുരം മൂന്നാം ഏകദിനത്തിനും വേദിയാവും.

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

Cricket

വനിതാ ഐപിഎല്‍ ലേലം പൂര്‍ത്തിയായി: ബിഡ് മൂല്യം 4669 കോടി

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.

Published

on

വനിതാ ഐപിഎല്‍ ലേലം അവസാനിച്ചു. ഉദ്ഘാടന സീസണിന് മുന്നോടിയായുള്ള ലേലമാണ് അവസാനിച്ചത്. ലേലം പൂര്‍ത്തിയായ വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്‍ അറിയിച്ചു. വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ക്കായി ബോര്‍ഡ് 5 ഫ്രാഞ്ചൈസികളെയാണ് അംഗീകരിച്ചത്. മൊത്തം ബിഡ് മൂല്യം 4669 കോടി രൂപ വരും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.

അദാനി ഗ്രൂപ്പിന്റെ സ്‌പോര്‍ട്‌സ് സംരംഭമായ അദാനി സ്‌പോര്‍ട്‌സ്ലൈന്‍ െ്രെപവറ്റ് ലിമിറ്റഡിലൂടെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. അഹമ്മദാബാദ് ടീമിന് 1289 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ലേലമാണ് ലഭിച്ചത്.

ഇന്ത്യവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ഫ്രാഞ്ചൈസിക്കായി 912.99 കോടി രൂപയും ബെംഗളൂരുവിന്റെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പില്‍ 901 കോടി രൂപയും ചെലവഴിച്ച് ടീമുകളെ സ്വന്തമാക്കി.

പുരുഷ ടൂര്‍ണമെന്റിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉടമകളായ ഷെം ഗ്രൂപ്പ് 810 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി. ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ 757 കോടി രൂപ ചെലവഴിച്ച കാപ്രി ഗ്ലോബല്‍ ആണ് ലീഗിലെ പുതുമുഖങ്ങള്‍.

Continue Reading

Cricket

വാശിതീര്‍ത്ത് ഇന്ത്യ; വീശിയെടുത്ത് രാഹുല്‍

കരുതലോടെ കളിച്ച കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്

Published

on

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യ ഏകദിന പരമ്പരയും കൊണ്ട് കരകയറി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു ഏകദിനം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാലുവിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശ്രീലങ്ക മുന്നോട്ടുവെച്ച 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.2 ഓവറില്‍ മറികടന്നു.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. പിന്നീട് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫസ്റ്റ്ഡൗണ്‍ ആയ വിരാട് കോഹ്‌ലിയെയും നഷ്ടപ്പെട്ടെങ്കിലും കരുതലോടെ കളിച്ച കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്. 62 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് കെ എല്‍ രാഹുല്‍ ക്രീസില്‍ എത്തിയത്. അര്‍ധ സെഞ്ചുറി തികച്ച കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍.

Continue Reading

Trending