Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഇന്നുമുതല്‍

By web desk 1

December 17, 2020

ഇന്ത്യ-ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആണ് മല്‍സരം ആരംഭിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ഏകദിന ടി20 മത്സരങ്ങളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു. ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് ജയിച്ചപ്പോള്‍ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റ് പരമ്ബരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്.

രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് രാഹുലും ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടം നേടിയിട്ടില്ല. പന്തിന് പകരം സാഹ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടിം പെയ്ന്‍ നയിക്കുന്ന ഓസീസ് അന്തിമടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകും. സ്റ്റീവ് സ്മിത്തും മാര്‍ണസ് ലബുഷെയ്‌നുമാണ് അവരുടെ കരുത്ത്. ഇന്ത്യന്‍ ടീമില്‍ ഗില്ലിന് പകരം പൃഥ്വി ഷായാണ് ഓപ്പണറായെത്തുക. കൂടാതെ മധ്യ നിരയില്‍ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെയും ഉണ്ട്. അശ്വിന്‍, ഷമി, ബുമ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് ടീം.