Cricket

ചുമ്മാ കേറി 8 വിക്കറ്റെടുത്ത് കുല്‍ദീപിന്റെ കുതിച്ചുവരവ്; ബംഗ്ലാദേശിനെ 188 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

By Test User

December 18, 2022

ധാക്ക: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 188 റണ്‍സ് ജയം. 513 ആയിരുന്നു ബംഗ്ലാദേശിന് മുന്നില്‍ ഇന്ത്യവെച്ച വെല്ലുവിളി. 324ന് ഓള്‍ഔട്ടായതോടെ ബംഗ്ലാദേശിന് ഉത്തരംമുട്ടി. അക്ഷര്‍ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്

രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 224 പന്തില്‍ നിന്നാണ് സക്കിര്‍ 100 റണ്‍സ് എടുത്തത്.