ന്യൂഡല്‍ഹി: 28 ന് ദോഹയില്‍ ജോര്‍ദ്ദാനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സുനില്‍ ഛേത്രി തിരിച്ചെത്തി. പരുക്ക് കാരണം പുറത്തായ നായകനെ കൂടാതെ മുന്‍നിരക്കാരന്‍ ഇഷാന്ത് പണ്ഡിതയും ടിമിലുണ്ട്. അതേസമയം മലയാളി മുന്‍നിരക്കാരന്‍ വി.പി സുഹൈര്‍, റഹീം അലി, പ്രണോയി ഹല്‍ദാര്‍, ഡാനിഷ് ഭട്ട് എന്നിവര്‍ പുറത്തായി. ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.

ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍മാര്‍-ഗുര്‍പ്രിത് സിംഗ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദര്‍ സിംഗ്. ഡിഫന്‍ഡര്‍മാര്‍-രാഹുല്‍ ബെക്കെ, ആകാശ് മിശ്ര, ഹര്‍മന്‍ജോത് സിംഗ് കബ്ര, റോഷന്‍ സിംഗ്, അന്‍വര്‍ അലി, സന്ദേശ് ജിങ്കാന്‍, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാല്‍. മധ്യനിര- ജാക്‌സണ്‍ സിംഗ്, അനിരുദ്ധ് ഥാപ്പ, ഗ്ലാന്‍ മാര്‍ട്ടിനസ്, ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ്, റിത്‌വിക് ദാസ്, ഉദാത്ത സിംഗ്, യാസിര്‍ മുഹമ്മദ്, സഹല്‍ അബ്ദുള്‍ സമദ്, സുരേഷ് വാന്‍ജിഗം, ആഷിഖ് കുരുണിയന്‍, ലിസ്റ്റണ്‍ കോളോസോ. മുന്‍നിര- ഇഷാന്ത് പണ്ഡിത, സുനില്‍ ചേത്രി, മന്‍വീര്‍ സിംഗ്. ഇന്ന് ടീം ദോഹയിലേക്ക് യാത്ര തിരിക്കും. മല്‍സരത്തിന് ശേഷം കൊല്‍ക്കത്തയിലേക്ക് മടക്കം. പിന്നെ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഒരുക്കം. കേരളത്തിന്റെ സന്തോഷ് ട്രോഫി നായകന്‍ ജിജോ ജോര്‍ജ് ഉള്‍പ്പെടെ 40 പേരുടെ ക്യാമ്പില്‍ നിന്നാണ് 25 അംഗ ടീമിനെ തെരഞ്ഞെടുത്തത്.