ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ പ്രകോപനം തുടരുന്നു. ഗജൗരി മഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് സേന ഷെല്ലാക്രമണം ശക്തമാക്കി. പാക് സേന നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പാക് അതിര്‍ത്തിയില്‍ നിന്ന് രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇഴരില്‍ നിന്നും വന്‍ ആയുധശേഖരവും പിടികൂടിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ ശക്തമായതോടെ രാജ്‌നാഥ് സിങ് ബി.എസ്.എഫ് ഡയറക്ടര്‍ജനറലുമായി ഫോണില്‍ സംസാരിച്ചു തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യാ- പാക് ബന്ധം ഏറ്റവും വഷളായിരുന്നു. ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാക് ഹൈക്കമ്മീഷനറോട് രാജ്യം വിടണമെന്ന് ഇന്ത്യ നിര്‍ദേശിച്ചപ്പോള്‍ 48 മണിക്കൂറിനകം ഇന്ത്യന്‍ സ്ഥാനപതി പാകിസ്താന്‍ വിടണമെന്ന് പാകിസ്താനും നിര്‍ദേശം നല്‍കി.