ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്താന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 3 മത്സരങ്ങള്‍ അടങ്ങിയ ടി-20 പരമ്പര ആയിരിക്കും നടക്കുക. 2013ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര നടന്നത്.

പാക് ദിനപത്രമായ ‘ജാംഗി’ലാണ് ഇങ്ങനെ റിപ്പോര്‍ട്ട് വന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി-20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.