നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (65 നോട്ടൗട്ട്), വിരാത് കോലിയും (61 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡിലേക്കാണ് സന്ദര്‍ശകര്‍ നീങ്ങുന്നത്. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 378 റണ്‍സ് മുന്നിലാണ് ഇന്ത്യ.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 329 (കോലി 97, രഹാനെ 81, ആന്റേഴ്‌സണ്‍ 3/64, ബ്രോഡ് 3/72). ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: 161 (ജോസ് ബട്‌ലര്‍ 39, ഹാര്‍ദിക് പാണ്ഡ്യ 5/28). ഇന്ത്യ രണ്ടാം ഇന്നിങ്‌സ് രണ്ടിന് 210.

ഇംഗ്ലണ്ടിനെ 161 റണ്‍സിനു പുറത്താക്കി രണ്ടാം ദിനത്തില്‍ രണ്ടു വിക്കറ്റിന് 124 റണ്‍സെടുത്തിരുന്ന ഇന്ത്യ ഇന്നും മികച്ച ബാറ്റിങ് ആണ് കാഴ്ചവെക്കുന്നത്. ശിഖര്‍ ധവാന്‍ (44), ലോകേഷ് രാഹുല്‍ (36) എന്നിവരാണ് പുറത്തായത്. പുജാര എട്ടും കോലി അഞ്ചും ബൗണ്ടറികള്‍ നേടി.