പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്‌കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്.

ഇംഗ്ലണ്ട് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനിടെ പതറിയ ഇന്ത്യ നാലാം വിക്കറ്റിലെ കോഹ്ലി-ജാധവ് കൂട്ടികെട്ടിന്റെ കരുത്തിലാണ് മത്സരത്തിലേക്കും പിന്നീട് വിജയത്തിലേക്കും എത്തിയത്. നേരത്തെ 63 റണ്‍സെടുക്കുന്നതിനിടയില്‍ നാല്് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യന്‍ ബാറ്റിങ് കരുത്തായി ക്യാപ്റ്റന്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

100 പന്തില്‍ 116 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 61 പന്തില്‍ 94 റണ്ണെടുത്ത ജാധവുമാണിപ്പോള്‍ ക്രീസില്‍. 351 വിജയലക്ഷ്യത്തിനെതിരെ 35 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 252 റണ്‍സെടുത്തു.
ഒരു റണ്ണെടുത്ത ശിഖര്‍ ധവാന്‍, എട്ടു റണ്‍സെടുത്ത ലോകേഷ് രാഹുല്‍, 15 റണ്‍സെടുത്ത യുവരാജ് സിങ്ങ്, ആറു റണ്ണെടുത്ത എം.എസ് ധോനി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഡേവിഡ് വില്ലി രണ്ടും ബെന്‍ സ്റ്റോക്ക്സ് ഒരു വിക്കറ്റും നേടി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 350 റണ്‍സെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിങ്സ് കാഴ്ച്ചവെച്ചതാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി.