അശ്വിന് മുന്നില്‍ മുന്നില്‍ മറുപടിയില്ലാതെ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ മേധാവിത്വം. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരെ ഉജ്വല തുടക്കത്തിനു ശേഷമാണ് ന്യൂസിലാന്റ് തകര്‍ന്നടിഞ്ഞത്. സ്‌കോര്‍: ഇന്ത്യ: 557/5d. ന്യൂസിലാന്റ്: 240/6.

ഇന്ത്യയേക്കാള്‍ 317 റണ്‍സ് പിറകിലാണ് ഇപ്പോഴും സന്ദര്‍ശകര്‍. ഓപണര്‍മാരായ ഗുപ്റ്റിലും ലഥാമും ആദ്യ വിക്കറ്റില്‍ 118 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ഗുപ്റ്റില്‍(72) അശ്വിന്റെ ത്രോയില്‍ റണ്‍ഔട്ടായതോടെ കിവീസ് തകര്‍ച്ച തുടങ്ങി. വില്യംസണ്‍(8), റോസ് ടെയ്‌ലര്‍ (0), ലൂക്ക് റോഞ്ചി (0), ടോം ലാഥം (53) എന്നിവര്‍ ഒന്നിനു പിറകെ ഒന്നായി അശ്വിന് മുന്നില്‍ കീഴടങ്ങി. വാട്‌ലിങിന്റെ (23) വിക്കറ്റ് രവീന്ദ്ര ജഡേജക്കാണ്.

ജെയിംസ് നീഷാം (47), മൈക്കല്‍ സാന്റ്‌നര്‍(14) എന്നവരാണ് ക്രീസില്‍.