ലണ്ടൻ:ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വിജയം. നാലാം ടെസ്റ്റിൽ 157 റണ്ണിന്റെ ലീഡ് നേടിയാണ് ഇന്ത്യ വിജയം നേടിയത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റണ്ണിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിൽ ആണ്.

രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കത്തോടെ ഇംഗ്ലണ്ട് തുടങ്ങിയെങ്കിലും ഇന്ത്യൻ ബൗളിങ് നിരക്ക് മുൻപിൽ മുട്ട് കുത്തുകയായിരുന്നു.ഓവലിലെ രണ്ടാം വിജയമാണ് ഇന്ത്യൻ ടീം നേടിയത്.