2022 ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയ്ംസില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ പങ്കെടുക്കില്ല.ഇന്ത്യന്‍ പുരുഷ,വനിത ടീമുകള്‍ പിന്‍മാറി എന്നാണ് ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും വ്യക്തമാക്കുന്നത്.

യുകെ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹോക്കി ടീം പിന്മാറിയിരിക്കുന്നത്.

ഇന്ത്യന്‍ വാകസിന് സര്‍ട്ടിഫിക്കറ്റുമായി യു കെ അംഗീകാരം നല്‍കാത്തത് നേരത്തെ വലിയ ചര്‍ച്ചയായതാണ്.ഇരു രാജ്യങ്ങളും തമ്മിലുള്ള വടം വലി ഇനിയും പല പ്രശനങ്ങളിലും ഉയരാന്‍ തന്നെയാണ് സാധ്യത.