india
ചരിത്രം രചിച്ച് നാവികസേന; യുദ്ധക്കപ്പലുകളില്‍ രണ്ടുവനിതകള്‍
ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്ലെറ്റുകള്, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിലേക്ക് രണ്ടു വനിതകളുടെ അരങ്ങേറ്റം. യുദ്ധക്കപ്പലുകളിലേക്കാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്, സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും നിയമിക്കപ്പെടുന്നത്. യുദ്ധക്കപ്പലുകളുടെ ഡെക്കില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുന്ന ആദ്യത്തെ വനിതാ എയര്‍ബോണ്‍ ടാക്റ്റീഷ്യന്‍സായി മാറാന്‍ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസര്‍മാരും. ഇവരുടെ വരവോടുകൂടി ഈ രംഗത്തും സ്ത്രീ-പുരുഷ തുല്യത കൈവരും.
ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്ലെറ്റുകള്, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.
നാവികസേനയുടെ ഏറ്റവും പുതിയ ചോപ്പര്‍ ആയ MH 60 റോമിയോ ഇവര്‍ പറത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധകമ്പനിയായ ലോക്ക് ഹീഡ് മാര്ട്ടിന് ഇന്ത്യന്‍ നാവികസേനയ്ക്ക് നല്കുന്ന അത്യാധുനിക ആന്റി സര്‍ഫസ്, ആന്റി സബ്മറൈന് വാര്‍ഫെയര്‍, സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ചോപ്പറുകളാണ് MH 60 റോമിയോകള്‍. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ ചോപ്പറുകളാണ് ഇവ. ഇവയില്‍ സമുദ്രാന്തര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്ന സബ്മറൈനുകളെ കണ്ടെത്താനുള്ള സെന്‍സറുകളും റഡാറുകളും ഒക്കെയുണ്ട്. ഈ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനു പുറമെ ഇവയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹെല്‍ഫയര്‍ മിസൈലുകള്‍, പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ്, എംകെ 54 ടോര്‍പിഡോകള്‍ എന്നിവയും പ്രയോഗിക്കാനുള്ള സവിശേഷ പരിശീലനം സിദ്ധിച്ചവരാകും ഈ രണ്ടു വനിതാ ഓഫീസര്‍മാരും.
ഹൈദരാബാദ് സ്വദേശിയാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്. തലമുറകളായി സൈനികോദ്യോഗസ്ഥരാണ് കുടുംബം. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2015 ല്‍ കിരണ്‍ ശെഖാവത്ത് എന്ന ഒരു നാവികസേനാ ഉദ്യോഗസ്ഥ അപകടത്തില്‍ മരിച്ചതാണ് നേവല്‍ ഏവിയേഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ കുമുദിനിക്ക് പ്രേരണയായത്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല് മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
india
വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന് അറസ്റ്റില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.
നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.
പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്കി.
പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

