കൊച്ചി: ജിഎസ്ടി നടപ്പാക്കിയതു മൂലം ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ വര്‍ഷം 114.9 ടണ്‍ ആയി ഇടിഞ്ഞു. ആഗോള തലത്തിലും മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം കുറഞ്ഞു.

gold-data_3209486f

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. ആഭരണങ്ങളുടെകാര്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നുശതമാനം കുറവുണ്ടായി. ഇന്ത്യയില്‍ നികുതിയും നിയന്ത്രണങ്ങളും മൂലം ആഭരണ രംഗത്തെ വില്‍പന കുറഞ്ഞതും എക്‌സേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇടിഎഫ്) സ്വര്‍ണത്തോടുള്ള താല്‍പര്യം കുറഞ്ഞതുമാണ് ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ പ്രതിഫലിക്കുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 479 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആകെ ആവശ്യകതയെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 495 ടണ്‍ ആയിരുന്നു.