Connect with us

india

ബി.ജെ.പിക്കു കീഴിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷം; ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു – പ്രിയങ്ക ഗാന്ധി

കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Published

on

ബി.ജെ.പി ഭരണത്തിനു കീഴിൽ രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന തോതിലെത്തിയെന്നും ജനം മാറ്റത്തിനു തയാറാവണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കർഷരുടെ വേദന മനസിലാക്കാൻ പ്രധാനമന്ത്രി മോദി തയാറായിട്ടില്ലെന്നും ധനികരായ സുഹൃത്തുക്കൾക്കു വേണ്ടി മാത്രമാണ് കേന്ദ്രനയങ്ങൾ രൂപവത്കരിക്കുന്നതെന്നും വ്യാഴാഴ്ച ഹരിയാനയിലെ പാനിപത്തിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പ്രിയങ്ക പറഞ്ഞു. കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

“ബി.ജെ.പിക്ക് എതിരായ തരംഗം ഇന്ന് രാജ്യമാകെ ശക്തമാണ്. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്റെ പാരമ്യത്തിൽ എത്തി. ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണം. കർഷകരായ നിങ്ങളാണ് ഈ രാജ്യത്തിന്റെ ആത്മാവ്.

ഈ രാജ്യത്തെ സൈനികർ നിങ്ങളുടെ മക്കളാണ്. നിങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കണം” -പ്രിയങ്ക പറഞ്ഞു.

കർഷക പ്രക്ഷോഭത്തോട് മുഖം തിരിച്ച കേന്ദ്രസർക്കാർ നടപടിയേയും, ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ അവഗണിച്ചതിനെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ഗുസ്തി താരങ്ങളുടെ അധ്വാനത്തെ കേന്ദ്രം വിലകുറച്ച് കാണുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ, സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിവീർ’ നിർത്തലാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ചയാണ് ഹരിയാനയിലെ ലോക്സഭാ മണ്ഡലങ്ങൾ ജനവിധി തേടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്റ്റേ

ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണത്തില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്‍ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചത്.

കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ അപ്പീല്‍ കോടതിയെ സമീപിക്കാനാണു സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇ.ഡി ഉന്നയിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഗോവയില്‍ കേജ്‌രിവാള്‍ തങ്ങിയ ആഡംബര ഹോട്ടലിന്റെ ബില്‍ അടച്ചത് അഴിമതി പണം ഉപയോഗിച്ചാണെന്നതടക്കം നേരത്തേ ഉന്നയിച്ചിരുന്ന വാദങ്ങളാണ് ജാമ്യത്തെ എതിര്‍ത്തും ഇ.ഡി അവതരിപ്പിച്ചത്. ജാമ്യ ആവശ്യം തള്ളാന്‍ പോന്ന വാദങ്ങള്‍ ഇ.ഡിക്ക് ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് ഹൈക്കോടതിയെ ഇ.ഡി സമീപിച്ചത്.

Continue Reading

india

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മരണം 50 ആയി; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്

Published

on

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.

90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്കു ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ടയേർഡ് ജഡ്ജിയെ ഏകാംഗ കമ്മിഷനായി തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.

Continue Reading

EDUCATION

‘ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല’; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Published

on

ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..’മന്ത്രി വ്യക്തമാക്കി.

Continue Reading

Trending