ഹാക്കര്‍മാര്‍ ഐഒഎസിലെ ഒരു വെബ്കിറ്റിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി ഐഫോണുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിനൊരു പരിഹാരമായാണ് ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അടിയന്തരമായി ഇറക്കിയിരിക്കുന്നത്. ഐഒഎസിന്റെ 14.4.2 വേര്‍ഷന്‍ നിലവിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അവതരിപ്പിച്ചതെന്നും ആപ്പിള്‍ അറിയിച്ചു.

ഐപാഡ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ സോഫ്റ്റ്വെയര്‍ വേര്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് ഒഎസ് 7.3.3 പുറത്തിറക്കിയിട്ടുണ്ട്. അതുപോലെ, ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6, ഐഫോണ്‍ 5എസ്, ഐപാഡ് മിനി മൂന്നാം തലമുറ, ആദ്യ തലമുറയിലെ ഐപാഡ് എയര്‍, ആറാം തലമുറയിലെ ഐപാഡ് ടച്ച് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കായി ഒരു പാച്ചും പുറത്തിറക്കിയിട്ടുണ്ട്. ഐഒഎസ് 12.5.2 എന്നായിരിക്കും ഇത് അറിയപ്പെടുക.