News
IPL: ടൈറ്റന്‍സ് കയറി…. 04 ല്‍ 03 ബാക്കി
പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം.

ലക്‌നൗ: പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം. ഇന്നലെ ഹൈദരാബാദിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഗുജറാത്ത് ഒന്നാമത് വന്നിരിക്കന്നു. ബാക്കി സ്ഥാനങ്ങള്‍ അപ്രവചനീയം. 12 മല്‍സരങ്ങളില്‍ എട്ടിലും തോറ്റ ഡല്‍ഹി ക്യാപിറ്റസും ഹൈദരാബാദുമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തായിരിക്കുന്നത്. മറ്റെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. 13 കളികള്‍ പൂര്‍ത്തിയാക്കിയവരില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് പേടിക്കാനില്ല. 18 പോയിന്റാണ് അവരുടെ സമ്പാദ്യം.
13 മല്‍സരങ്ങളില്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുളളവര്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഒരു മല്‍സരം ശേഷിക്കുമ്പോള്‍ അതില്‍ ജയിച്ചാല്‍ നാലിലൊന്ന് ഉറപ്പ്. മൂന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്. 12 മല്‍സരങ്ങളില്‍ 14 പോയിന്റ്. ഇന്ന് മുംബൈ പതിമൂന്നാമത് മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കളിക്കുന്നു. ലക്‌നൗവിലെ ഈ അങ്കത്തില്‍ ജയിച്ചാല്‍ മുംബൈക്ക് 16 പോയിന്റാവും. പ്ലേ ഓഫ് കളിക്കാനാവും. 12 കളികളില്‍ 13 പോയിന്റാണ് ലക്‌നൗ നേടിയിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അവരുടെ സമ്പാദ്യം 15 ലെത്തും. അപ്പോള്‍ അവര്‍ക്കും സാധ്യത കൈവരും. അഞ്ചാമതുള്ളവര്‍ ഫാഫ് ഡുപ്ലസിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സാണ്. രണ്ട് കളികള്‍ ശേഷിക്കുമ്പോള്‍ അവര്‍ക്ക് വളരെ വ്യക്തമായ സാധ്യതയുണ്ട്. രണ്ട് കളികളും ജയിക്കണമെന്ന് മാത്രം.
അങ്ങനെ വരുമ്പോള്‍ സമ്പാദ്യം 16 ലെത്തും.
ആറാം സ്ഥാനത്ത് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന് ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. നിലവില്‍ 12 ല്‍ നില്‍ക്കുന്ന അവര്‍ക്ക്് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാലും മറ്റ് മല്‍സര ഫലങ്ങളെ കാത്തിരിക്കേണ്ടി വരും. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പതിമൂന്ന് മല്‍സരങ്ങളില്‍ നിന്നായി 12 പോയിന്റാണ് അവര്‍ക്ക്. അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ കൊല്‍ക്കത്തക്കും നെഞ്ചിടിപ്പോടെ കാത്തിരിക്കാം. എട്ടാമതാണ് പഞ്ചാബ് കിംഗ്‌സ്. രണ്ട് കളികള്‍ ശേഷിക്കുന്നു. രണ്ടിലും ജയിച്ചാല്‍ പഞ്ചാബ് 16 ലെത്തും. വ്യക്തമായ സാധ്യത കൈവരും. ഇന്നലെ നടന്ന മല്‍സരത്തില്‍ 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സ് നേടി. ഹൈദരാബാദ് 154 ല്‍ ഒതുങ്ങി. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ നേടിയത്. ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി. 30 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷമിയുടെ കിടിലന്‍ പേസില്‍ ഹൈദരാബാദ് ബാറ്റിംഗ് തകര്‍ന്നു. 21 റണ്‍സ് മാത്രം നല്‍കി മുന്‍നിരയിലെ നാല് വിക്കറ്റ് നേടി. ഹെന്‍ട്രിച്ച് കാള്‍സണ്‍ (64) മാത്രമാണ് പൊരുതിയത്. നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം പത്ത് റണ്‍സിന് പുറത്തായി. തോല്‍വിയോടെ ഹൈദരാബാദിന്റെ അവശേഷിക്കുന്ന എല്ലാ സാധ്യതകളും അവസാനിച്ചു. ഡല്‍ഹിക്കൊപ്പം അവരും പുറത്തായി.
ബാക്കി മല്‍സരങ്ങള്‍
ഇന്ന് ലക്‌നൗ-മുംബൈ
ബുധന്‍-: പഞ്ചാബ്-ഡല്‍ഹി
വ്യാഴം-ഹൈദരാബാദ്-ബെംഗളുരു
വെള്ളി-പഞ്ചാബ്-രാജസ്ഥാന്‍
ശനി-ഡല്‍ഹി-ചെന്നൈ, കൊല്‍ക്കത്ത-ലക്‌നൗ
ഞായര്‍-മുംബൈ-ഹൈദരാബാദ്,ബെംഗളുരു-ഗുജറാത്ത്
Health
സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.
kerala
താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, വിസിമാര്‍ പുറത്തേക്ക്
ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.
താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
india
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്