ഐസിസ് തീവ്രവാദികളില്‍ നിന്ന് അല്‍ത്വാഫ്, അല്‍ ഖുറ് നഗരങ്ങള്‍ ഇറാഖ് സേന പിടിച്ചെടുത്തു. ഈ നഗരങ്ങള്‍ പൗരന്മാര്‍ക്ക് തുറന്നു കൊടുക്കുമെന്നും സുരക്ഷിതത്വമുള്ള ജീവിതം ഉറപ്പുവരുത്തുമെന്നും ഇറാഖ് പോലീസ് മേധാവി അഹ്മദ് അദേല്‍ പറഞ്ഞു. അടുത്ത കാലത്തായി ഇറാഖ് സേന ശക്തമായ ആക്രമണം നടത്തി വരികയാണ്.