ന്യൂഡല്‍ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്‍ രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്‍ മോദി സര്‍ക്കാര്‍ ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്‍വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ് 2014 ഒക്ടോബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വഛ് ഭാരത് അഭിയാന്‍ പ്ദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാനുള്ള നീക്കവും കേന്ദ്ര ഗവണ്‍മെന്റിനുള്ളതായാണ് സൂചന. ഇതിനുപുറമെ 3ടി ഫോര്‍മുല (ടീച്ചേഴ്‌സ്, ടിഫിന്‍, ടോയ്‌ലറ്റ്) നടപ്പാക്കുമെന്നും നഖ്‌വി പറഞ്ഞു.