ബീഹാര്‍: സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് മോദിമന്ത്രിസഭയിലെ കൃഷിമന്ത്രി. കേന്ദ്രകൃഷിമന്ത്രിയും ബി.ജെ.പി ബീഹാര്‍ സംസ്ഥാന പ്രസിഡന്റുമായ രാധ മോഹന്‍ സിങില്‍ നിന്നാണ് മോദിക്ക് തലവേദയായ പ്രവര്‍ത്തിയുണ്ടായത്

ബീഹാറില്‍ ഒരു ചടങ്ങിനെത്തിയ മന്ത്രി പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രങ്ങള്‍ ഇതിനകം രാജ്യത്ത് ചര്‍ച്ചയായി കഴിഞ്ഞു. കേന്ദ്രമന്ത്രി പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രം ട്വിറ്ററിലൂടെയാണ് മോദി സര്‍ക്കാറിന് വെല്ലുവിളിയായി തരംഗമായിരിക്കുന്നത്. മന്ത്രി രാധ മോഹന്‍ സിംഗ് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പൊതു കെട്ടിടത്തിന്റെ ഭിത്തില്‍ മൂത്രമൊഴിക്കുന്നതും, തുടര്‍ന്ന് കാറില്‍ തിരിച്ചു കയറുന്നതുമായി ചിത്രങ്ങളാണ് വൈറലായത്.

വിവാദം ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ബീഹാറിലെ മോത്തിഹാരി സന്ദര്‍ശത്തിനിടെ കേന്ദ്രമന്ത്രി വഴിയില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിക്കുന്ന ചിത്രങ്ങള്‍ പുറത്തായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര മന്ത്രിയുടെ മോശമായ പ്രവൃത്തിക്കെതിരെ ശ്ക്തമായ പ്രതിഷേധമാണ് സാമൂഹമാധ്യമങ്ങിലൂടെ ഉയരുന്ന്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് അറിയിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.