കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നടിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി ദിലീപ് മൊഴിയില്‍ പറയുന്നു. ഇന്നലെയണ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്തത്.

നടിക്കെതിരായ ആക്രമണം അറിഞ്ഞത് സിനിമാമേഖലയില്‍ നിന്നുള്ള ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചപ്പോഴാണ്. ഇതിനുശേഷം ഒരു തവണ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടി തയ്യാറായില്ല. നടിയുടെ കുടുംബാഗങ്ങളുമായി മാത്രമാണ് സംസാരിക്കാനായത്. നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തന്റെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയത് നടിക്കുപറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ്. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിലാണ് ഇന്നലെ ഇരുവരേയും ചോദ്യം ചെയ്തത്. കൂടാതെ ദിലീപിന്റെ പരാതിയിലും അന്വേഷണം ഉണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. ആറുമണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തി വായിച്ചുകേള്‍പ്പിച്ചു. ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ദിലീപിനെതിരെ ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചില നിര്‍ണ്ണായക കാര്യങ്ങള്‍
ദിലീപ് പറഞ്ഞിരുന്നുവന്നും പോലീസ് പറഞ്ഞു.