സല്‍ഫി കാലത്ത് തന്നോട് തന്നെ സ്‌നേഹം കൂടുന്നത് വലിയ കുറ്റമായി പറയാന്‍ ആവില്ല. എന്നാല്‍ പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ തന്നോട് തന്നെ പിറന്നാള്‍ ആശംസിച്ചാലോ! അത് അത്ഭുതമായി കണാതിരിക്കാന്‍ കഴിയോ?

അതാണ് ഇപ്പോള്‍ ഇന്ത്യയുടെ മികച്ച ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ചെയ്തിരിക്കുന്നത്. പിറന്നാള്‍ ദിവസം ഇര്‍ഫാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് തനിക്കു തന്നെ പിറന്നാള്‍ ആശംസിച്ച് ഇര്‍ഫാന്‍ പോസ്റ്റിട്ടിരിക്കുന്നത്.

എന്നാല്‍ പോസ്റ്റ് ഇതിനകം സമൂഹമാധ്യമത്തില്‍ തരംഗമായി. നാലായിരത്തോളം കമന്റുകളും മുവ്വായിരത്തോളം ഷയറുകളുമാണ് പോസ്റ്റിന് ലഭിച്ചരിക്കുന്നത്.