ന്യൂഡല്‍ഹി: ടൈംസ് നൗ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബിജെപി നേതൃത്വം അര്‍ണബുമായി ബന്ധപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അസം ബിജെപിയുടെ നേതാക്കളാണ് അര്‍ണബ് ഗോസ്വാമിയുടെ പിതാവും അമ്മാവനും. രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ അര്‍ണബ് മുംബൈ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയിടെ അര്‍ണബിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കിയിരുന്നു.

അതേസമയം അര്‍ണബ് സ്വന്തമായി ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.