Connect with us

kerala

തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?’ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ നേതാവ്

ജില്ലയിലെ തോട്ടങ്ങള്‍ തുണ്ടുതുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയുന്നില്ലെന്ന് ശിവരാമന്‍ പറഞ്ഞു.

Published

on

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ ചിലര്‍ക്കു സമനില തെറ്റുമെന്നു സി.പി.ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന എം.എം.മണി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെയാണു ശിവരാമന്റെ ഒളിയമ്പ്.

ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും കാലും വെട്ടുമെന്നും നാവു പിഴുതെടുക്കുമെന്നുമാണു പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്. തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ. കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കുറേ സമയം എടുക്കുമല്ലോ എന്നായിരുന്നു ശിവരാമന്റെ പരിഹാസം.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

”ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ടുതുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയുന്നില്ലെന്ന് ശിവരാമന്‍ പറഞ്ഞു.

ആയിരക്കണക്കിനു ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണു കയ്യേറ്റക്കാരുടെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം” തുണ്ടുതുണ്ടായി വില്‍ക്കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

വിചാരണ നടപടികള്‍ അവസാന നിമിഷത്തിലേക്ക് എത്തി.

Published

on

നടിയെ ആക്രമിച്ച കേസില്‍ പതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ അവസാന നിമിഷത്തിലേക്ക് എത്തി. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ അവസാനിച്ചു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസം നീണ്ടുനില്‍ക്കാനാ്ണ് സാധ്യത്. അടുത്ത മാസം അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

അതേസമയം കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയം താന്‍ ജയിലില്‍ ആയിരുന്നെന്നും അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പള്‍സര്‍ സുനി വാദിച്ചിരുന്നു.

 

Continue Reading

kerala

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകും

സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതിനു പിന്നിലെന്ന് കലാ രാജു ഇന്നലെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു.

Published

on

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതിനു പിന്നിലെന്ന് കലാ രാജു ഇന്നലെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. മൊഴിപ്പകര്‍പ്പ് കിട്ടിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചതെന്നും യഥാര്‍ത്ഥ പ്രതികളെയല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്നും കലാ രാജു പറഞ്ഞിരുന്നു. സിപിഎമ്മിനൊപ്പം തുടരില്ലെന്നും കലാ രാജു വ്യക്തമാക്കി.

അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ നഗരസഭാ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന ണറ്റ് ആളുകളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളിലേക്കെത്താനാണ് പൊലീസ് നീക്കം.

Continue Reading

kerala

മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു; വനംവകുപ്പും പൊലീസും കര കയറ്റാന്‍ ശ്രമം

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്.

Published

on

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും ആനയെ കര കയറ്റാനുള്ള ശ്രമം നടക്കുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്.

ഇതിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ആന കിണറ്റില്‍ വീണത്.

നേരം വെളുപ്പായതിനു ശേഷം ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ശേഷം ആനയെ പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

Continue Reading

Trending