Video Stories

ഇസ്‌റാഅ്-മിഅ്‌റാജ്: 13നും 14നും യുഎഇയില്‍ പൊതു അവധി

By chandrika

April 03, 2018

 

ദുബൈ: ഇസ്രാഅ്് – മിഅ്‌റാജ് വിശുദ്ധ രാത്രിയോടുള്ള ആദരസൂചകമായി ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ യുഎഇ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതിന്റെ പവിത്രത കല്‍പ്പിക്കപ്പെടുന്ന സമയം ആയതിനാല്‍ മദ്യം വിളുമ്പുന്നതിന് നിരോധനമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ശനിയാഴ്ച വൈകീട്ട് ഏഴു വരെയായിരിക്കും രാജ്യത്തെ റെസ്‌റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും മദ്യം വിളമ്പുന്നതിന് വിലക്ക്. ഇതോടെ, ഹോട്ടലുകളും ബീച്ച് ക്ലബുകളും വെള്ളിയാഴ്ചകളില്‍ നല്‍കി വരുന്ന ഫ്രൈഡേ ബ്രഞ്ചുകള്‍ ഈ ദിവസം ഉപേക്ഷിക്കേണ്ടിവരും. ഇസ്്‌ലാമിക മാസങ്ങള്‍ ചന്ദ്ര സഞ്ചാരത്തിന് അനുസൃതമായാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാല്‍, അവധി ദിനങ്ങള്‍ നേരത്തേ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. പ്രവാചകന്‍ മുഹമ്മദ് നബി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങള്‍ താണ്ടി ദൈവത്തിലേക്കും യാത്ര ചെയ്തതിന്റെ സ്മരണ പുതുക്കലാണ് ഇസ്രാഅ് – മിഅ്‌റാജ്. മുസ്്‌ലിംകള്‍ക്ക് അഞ്ചു നേര നമസ്‌കാരം ലഭിച്ചത് മിഅ്്‌റാജ് വേളയിലാണ്. ഇസ്്‌ലാമിക കലണ്ടര്‍ പ്രകാരം റജബ് 27നാണ് ഇസ്രാഅ് – മിഅ്‌റാജ് സംഭവിച്ചത്.