Connect with us

News

ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രാഈല്‍ വൈറസ് കലര്‍ത്തിയ ഭക്ഷണം നല്‍കി; വെളിപ്പെടുത്തലുമായി മോചിതനായ തടവുകാരന്‍

ഒഫര്‍ ജയില്‍ യഥാര്‍ത്ഥത്തില്‍ ജയിലുകളുടെ ശവക്കുഴിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Published

on

ഇസ്രാഈലിലെ കുപ്രസിദ്ധമായ ഒഫര്‍ ജയിലിലെ ജയിലര്‍മാര്‍ ഫലസ്തീനിയന്‍ തടവുകാര്‍ക്ക് ഭക്ഷണത്തില്‍ മനപൂര്‍വം വൈറസ് കലര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുമ്പ് ഇസ്രാഈലിലെ ഒഫര്‍ ജയിലിലെ തടവുകാരനായിരുന്ന ഫലസ്തീന്‍ പൗരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച ഇയാള്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഫലസ്തീന്‍ തടവുകാരെ ജയിലര്‍മാര്‍ പീഡിപ്പിക്കുകയും അവരുടെ കൈകാലുകള്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതിന് പുറമെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തിയെന്നും ഇത് അത്തരം രോഗങ്ങള്‍ ബാധിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒഫര്‍ ജയില്‍ യഥാര്‍ത്ഥത്തില്‍ ജയിലുകളുടെ ശവക്കുഴിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആറുമാസത്തോളം തങ്ങള്‍ ചൊറി, ചുണങ്ങ്, പരു, പോലെയുള്ള ചര്‍മരോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവും മരുന്നും കിട്ടാത്ത നടക്കാന്‍ കഴിയാതെ ഇഴഞ്ഞുനടക്കുന്നത് ഇസ്രാഈല്‍ ഉദ്യോഗസ്ഥര്‍ കണ്ടിട്ടും അവര്‍ അത് കാര്യമാക്കിയില്ലെന്നും മോചിതനായ തടവുകാരന്‍ പറഞ്ഞു.

മതിയായ ശുചിത്വ മാനദണ്ഡങ്ങളോ, ആരോഗ്യ സംരക്ഷണമോ, ഭക്ഷണമോ, വെള്ളമോ, ഉറക്കമോ ലഭിക്കാതെയാണ് ഇസ്രാഈല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കുന്നതെന്നും അവര്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാലാം ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങളും തടവുകാര്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രാഈല്‍ തുടര്‍ന്നും ലംഘിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന 25 ശതമാനം ഫലസ്തീനികള്‍ക്കും ചര്‍മ രോഗം ബാധിച്ചതായി ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐ.പി.എസ് രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ ഇസ്രാഈല്‍ ഹൈക്കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം നിലവില്‍ 10,400 ഫലസ്തീനികള്‍ ഇസ്രാഈല്‍ ജയിലുകളിലുണ്ടെന്നാണ് ഫലസ്തീന്‍ കമ്മീഷന്‍ ഓഫ് ഡിറ്റെയ്നീസ് അഫയേഴ്സും ഫലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റിയുടെയും കണക്കില്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി ഇടപാട്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്

Published

on

ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

Continue Reading

kerala

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍

അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു

Published

on

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.

14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

Continue Reading

kerala

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്

Published

on

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അണ്‍ പാര്‍ലമെന്ററിയി ആയി ഒരു വാക്ക് പോലും സഭയില്‍ പറഞ്ഞിട്ടില്ലെന്നും പരിഹാസ്സവും പുച്ഛവും നിറഞ്ഞ രീതിയിലായാണ് മന്ത്രി പ്രതികരിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. അക്കാദമിക്കായി മന്ത്രി മറുപടി പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി എന്ത് കൊണ്ട് രേഖ സഭയില്‍ വച്ചില്ല. സിക്കിമില്‍ ആശാ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ചു വീണ ജോര്‍ജ്‌ല കയ്യില്‍ ഉണ്ടെന്നു അവകാശപ്പെട്ട രേഖ എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. തന്റെ വണ്‍ എ നോട്ടീസ് നു മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

100% സാക്ഷരതയുള്ള കേരളത്തില്‍ ചീഫ് സെക്രട്ടറി പോലും തൊലിയുടെ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്നു. ഇത് ഏതുതരം പുരോഗമനമാണ്. ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

അവരെ മുതിര്‍ന്നവര്‍ മാതൃകയാക്കണം. ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാത്ത സമീപനമാണ് ശാര്‍ദാ മുരളീധരന് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

Continue Reading

Trending