Connect with us

kerala

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം 16,17,18 തിയ്യതികളില്‍; പതാകദിനം 10ന്

പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം തലങ്ങളിലുള്ള സമ്മേളനവും പുതിയ കമ്മിറ്റികളുടെ രൂപീകരണവും കഴിഞ്ഞതിനുശേഷം ആണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.

Published

on

മലപ്പുറം: മുസ്‌ലിംലീഗ് മലപ്പുറം ജില്ലാസമ്മേളനം 16, 17, 18 ദിവസങ്ങളിലായി മലപ്പുറത്ത് നടക്കും. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ഖായിദേ മില്ലത്ത് സ്മാരകസൗധം, മുസ്‌ലിംലീഗ് ജില്ലാഓഫീസ് പരിസരം ,വലിയവരമ്പ്, എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. സമ്മേളനങ്ങളുടെ മുന്നോടിയായി ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകൃതമായതിന് ശേഷമുള്ള 75 വര്‍ഷത്തെ അനുസ്മരിച്ചുകൊണ്ട് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ 10ന് 75 പതാകകള്‍ ഉയര്‍ത്തും. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന സന്ദേശവുമായി വാഹന പ്രചരണജാഥകള്‍ സംഘടിപ്പിക്കും. 16ന് വ്യാഴാഴ്ച മലപ്പുറം കുന്നുമ്മല്‍വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരകടൗണ്‍ഹാളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രതിനിധിസമ്മേളനവും 17ന് വനിതാ സമ്മേളനവും യുവജന സമ്മേളനവും ഖായിദേ മില്ലത്ത് സൗധത്തില്‍ അഭിഭാഷക സമ്മേളനവും നടക്കും. 18ന് ടൗണ്‍ ഹാളില്‍ വിദ്യാര്‍ഥി സമ്മേളനവും വലിയ വരമ്പിലെ വയലില്‍ പൊതുസമ്മേളനവും നടക്കും. പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം തലങ്ങളിലുള്ള സമ്മേളനവും പുതിയ കമ്മിറ്റികളുടെ രൂപീകരണവും കഴിഞ്ഞതിനുശേഷം ആണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.

 

crime

കോഴിക്കോട് റഷ്യന്‍ യുവതിയുടെ ആത്മഹത്യശ്രമം ; ലയാളിയായ സുഹൃത്തിനെ തേടിയെത്തിയത് മൂന്ന് മാസം മുമ്പ്

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍.

Published

on

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കൂരാചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൂചന.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ അന്വേഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി കൂരാചുണ്ടിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം കൂരാചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.

അതേ സമയം യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Continue Reading

Trending