ഷോപ്പിയാന്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഇന്നു പുലര്‍ച്ചെ ഷോപ്പിയാന്‍ മേഖലയിലാണ് സംഭവം. തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ, കുല്‍ഗാം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.