india

ജമ്മുവിലെ രജൗരിയിലും പടക്ക വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

By webdesk15

May 14, 2023

ജമ്മുവിലെ പൂഞ്ചിന് പിന്നാലെ രജൗരിയിലും പടക്ക വില്‍പ്പനയും ഉപയോഗവും നിരോധിച്ചു.സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രജൗരി ജില്ലാ മജിസ്‌ട്രേറ്റായ വികാസ് കുണ്ഡൽ അറിയിച്ചു.ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.നേരത്തെ പൂഞ്ചിലും പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവിടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് പൊലീസിനും പട്ടാളക്കാർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും.നിലവിലെ സാഹചര്യത്തിൽ ഇത് ഏറെ അപകടമുണ്ടാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു