Connect with us

Video Stories

ട്രംപിന്റെ ഭീഷണിക്ക് ഫലസ്തീന്റെ മറുപടി, ജെറുസലേം വില്‍ക്കാനുള്ളതല്ല

Published

on

 

റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീന്‍. ഫലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരണമായാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
30 കോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഫലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് സ്വര്‍ണത്തിനോ, വെള്ളിക്കോ വേണ്ടി വില്‍ക്കാനുള്ളതല്ല. ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ സൂചിപ്പിച്ചു കൊണ്ട് ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബു റുദൈന പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എതിരല്ല, എന്നാല്‍ ഈസ്റ്റ് ജറൂസലേം തലസ്ഥാനമായ സ്വതന്ത്ര്യ ഫലസ്തീന്‍ എന്നത് രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി ലോകരാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഇത് അംഗീകരിക്കാതെയുള്ള ഭീഷണികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു പലസ്തീന് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി സന്ദേശം വന്നത്. നൂറുകണക്കിന് ദശലക്ഷം ഡോളറാണ് ഫലസ്തീന് ഒരോവര്‍ഷവും നല്‍കുന്നത്. എന്നാല്‍ അഭിനന്ദനമോ ബഹുമാനമോ തിരികെ ലഭിക്കുന്നുമില്ല. സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ ഫലസ്തീന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ എന്തിന് വലിയ തുകകള്‍ ഭാവിയില്‍ അവര്‍ക്കു നല്‍കണം ട്രംപ് ട്വീറ്റിലൂടെ ചോദിച്ചിരുന്നു.
അമേരിക്ക മേഖലയില്‍ സമാധാനവും അവരുടെ താല്‍പര്യങ്ങളുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജറൂസലേം വിഷയത്തില്‍ അവര്‍ വിട്ടു നില്‍ക്കുകയാണ് വേണ്ടതെന്ന് പി.എല്‍.ഒ സീനിയര്‍ എക്‌സിക്യൂട്ടീവ് ഹനാന്‍ അഷ്‌റാവി പറഞ്ഞു. ഫലസ്തീന്‍ ആരുടേയും ഭീഷണിക്കു കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending