Video Stories
ധീരജ്, ധീരനാവുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ഐ ലീഗില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അണിനിരത്തിയ ഇന്ത്യന്‍ ആരോസ് ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ധീരജ്. ഡിസംബര്‍ 31ന് ആരോസുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്. ആരോസുമായി മൂന്നു വര്‍ഷത്തെ കരാറായിരുന്നു എഐഎഫ്എഫ് ധീരജിന് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിടാനാണ് തനിക്കു താല്‍പ്പര്യമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ഈ കരാറാണ് ഡിസംബര്‍ 31ഓടെ അവസാനിച്ചത്. ഇന്ത്യയില്‍ തന്റെ പ്രായത്തിലുള്ള താരങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയര്‍ന്ന നിലവാരത്തില്‍ തന്നെ എത്തിക്കഴിഞ്ഞെന്നാണ് ധീരജിന്റെ വിശ്വാസം. ഇനി സീനിയര്‍ താരങ്ങള്‍ക്കെതിരേ വിദേശ ക്ലബ്ബുകളിലും തന്റെ കഴിവ് തെളിയിക്കാനാണ് ധീരജിന്റെ ആഗ്രഹമെന്നും ഏജന്റ് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരോസ് വിടുന്ന കാര്യം ധീരജ് അറിയിച്ചത്. ഐ ലീഗില്‍ കരുത്തരായ മോഹന്‍ ബഗാനെതിരേ ആരോസ് സമനില വഴങ്ങിയ മല്‍സരമായിരുന്നു അവര്‍ക്കൊപ്പമുള്ള അവസാന കളി. ആരോസ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും താരം കുറിച്ചിരുന്നു. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മതെര്‍വെല്‍ എഫ്‌സിയില്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് ഇനി ധീരജിന്റെ ലക്ഷ്യം. വിസ ലഭിച്ചയുടന്‍ താരം സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിക്കുമെന്ന് ഏജന്റ് പറഞ്ഞു. ഇതു കൂടാതെ ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ്, ചാള്‍ട്ടന്‍ അത്‌ലറ്റിക്, വെസ്റ്റ്ഹാം, എന്നീ ക്ലബ്ബുകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജര്‍മനിയിലെ ചില ക്ലബ്ബുകളിലേക്കും മാറാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ധീരജിന്റെ ഏജന്റ് വിശദമാക്കി. അതേസമയം ധീരജിനു യൂറോപ്യന്‍ ഫുട്‌ബോള്‍ കളിക്കാനുള്ള സമയമായെന്നു തോന്നുന്നില്ലെന്ന് താരത്തിന്റെ ക്ലബായ ഇന്ത്യന്‍ ആരോസ് കോച്ച് ഡി മാറ്റിയോസ് പറഞ്ഞു. പതിനഞ്ചു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം വെച്ച് ട്രയല്‍സിനു പോകുന്നതിനേക്കാള്‍ ഗുണമുണ്ടാവുക ഐ ലീഗ് അവസാനിച്ചതിനു ശേഷം പോയാലാണെന്നും മാറ്റിയോസ് പറഞ്ഞു. പല താരങ്ങളുടെയും ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സ്വന്തമായി ഏജന്റുമാരുണ്ട്. എന്നാല്‍ കളിക്കാരനെന്ന രീതിയില്‍ ഒരു താരത്തിന്റെ വികാസം ഇവര്‍ക്കൊരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും ഇവരെ പോലെയുള്ളവരാണ് പല താരങ്ങളെയും നശിപ്പിക്കുന്നതെന്നും മാറ്റിയോസ് പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന താരമാണ് ധീരജ് സിങ്. അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ധീരജ് മിന്നും സേവുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പ് അമേരിക്കയ്‌ക്കെതിരായ മത്സരത്തിലും ധീരജിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. പതിനൊന്നാം വയസില്‍ ബംഗാളിലെ എഐഎഫ്എഫ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ല്‍ ഇന്ത്യയുടെ അണ്ടര്‍ 14 ടീമിലെത്തി. തുടര്‍ന്നാണ് അണ്ടര്‍ 16, 17 ടീമുകളിലെത്തിയത്. കാഠ്മണ്ഡുവില്‍ നടന്ന അണ്ടര്‍ 16 സാഫ് കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധീരജിന്റെ പ്രകടനം അതില്‍ നിര്‍മായകമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്‍ ഒരാളും ധീരജായിരുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

