Connect with us

News

പ്രതിപക്ഷ ഐക്യത്തില്‍ ഭയന്ന് ബി.ജെ.പി, മോദിയില്ലെങ്കില്‍ രാജ്യം കുട്ടിച്ചോറാകുമെന്ന് പ്രകാശ് ജാവദേകര്‍

Published

on

പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

‘കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് അണിനിരന്നു. മോദിയെ പുറത്താക്കുകയാണ് ഈ പാര്‍ട്ടികളുടെ എല്ലാം ലക്ഷ്യമെന്നതു വ്യക്തം. പക്ഷേ, പകരം ആരുണ്ട്?’ മോദിക്കു പകരക്കാരനായി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മോദി ഇല്ലെങ്കില്‍ കുട്ടിച്ചോറാകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ജാവദേകര്‍ പറഞ്ഞു.

There Will Be Anarchy If There Is No PM Modi: Prakash Javadekar https://t.co/QGaZ3MY03L

Anarchy is demonetisation, GST, unemployment, farm distress, strat cattle…— Shivam Vij (@DilliDurAst) January 21, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് 282-ലധികം സീറ്റുകള്‍ നേടുമെന്നും പശ്ചിമ ബംഗാള്‍, ഒഡിഷ, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ ബി.ജെ.പി മുന്നേറുമെന്നും ജാവദേകര്‍ പറഞ്ഞു. അതേസമയം, ഹിന്ദി ഭൂമികയില്‍ ബി.ജെ.പിയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നതിനെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി രാജ്യത്തെ ഓരോ ബൂത്ത് പരിധിയിലും പ്രചരണം നടത്തുമെന്നും എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാദം മൂലം ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു അന്ത്യം

Published

on

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാദം മൂലം ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു അന്ത്യം. നേരത്തെ താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഹോഗന്റെ ഭാര്യ സ്‌കൈ ഇത് തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. 1980കളിലും 1990കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹള്‍ക്ക് ഹോഗന്‍ എന്ന ടെറി ബോളിയ. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

Continue Reading

kerala

കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കനത്ത മഴയും തുടരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍കോഡ്,കണ്ണൂര്‍,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്,വയനാട്,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

Continue Reading

kerala

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Published

on

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Continue Reading

Trending