തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ചാനലില്‍ പരാതി പറഞ്ഞ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയ് മാത്യൂവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൊല്ലത്തെത്തിച്ചു. റോയ് മാത്യു പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ഇന്നു രാവിലെയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാട്ടിയതായി ബന്ധുക്കള്‍ പരാതി ഉയര്‍ത്തി. ഒരു മണിക്കൂറും ട്രോളിയില്‍ കിടത്തുകയും ഏറ്റുവാങ്ങാന്‍ ജനപ്രതിനിധികള്‍ എത്താതിരുന്നതുമാണ് പ്രതിഷേധത്തിനു കാരണമായത്.