ദോഹ: പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ജെറ്റ് എയര്‍വേയസിന്റെ സൂപ്പര്‍ പ്രമോഷന്‍ തുടരുന്നു. ദോഹയില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് നിരക്കിളവ്. ഇന്ത്യയ്ക്കു പുറമെ ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. നിബന്ധനകള്‍ക്കു വിധേയമായി 15 ശതമാനം വരെയാണ് ഇളവ്.

ഇന്നു മുതല്‍ ജനുവരി 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആദ്യം ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിബന്ധനകള്‍ക്ക് വിധേയമായി ഉടന്‍ തന്നെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ഉപയോഗിക്കാനാകും.
ജെറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ട്രാവല്‍ ഏജന്റ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് ജെറ്റ് എയര്‍വേയ്‌സ് ലഭ്യമാക്കുന്നതെന്ന് കണ്‍ട്രി മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം പറഞ്ഞു.