ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരം ധന്‍ ധന ധന്‍ ഓഫറുമായി റിയലന്‍സ് ജിയൊ.

മൂന്ന് മാസം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, സൗജന്യ എസ്എംഎസ്, ജിയോ ആപ്പ് സൗകര്യം എന്നിവയടങ്ങുന്നതാണ് ഉപഭോക്താക്കള്‍ക്കായി ജിയൊ പുതുതായി പ്രഖ്യാപിച്ച ഓഫര്‍. ജിയൊ ധന്‍ ധന ധന്‍ ഓഫറിലൂടെ 309 രൂപക്ക് റീച്ചാര്‍ജ് ചെയ്ത് 1 ജിബിയും 509 രൂപക്ക് റീച്ചാര്‍ജ് ചെയ്ത് 2 ജിബിയും ദിനേന ലഭിക്കും.

ഔദ്യോഗികമായി പിന്‍വലിക്കുന്നതിന് മുമ്പ് ജിയൊ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നേടാന്‍ കഴിയാതിരുന്ന ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് റിയലന്‍സ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഓഫര്‍ ലഭ്യമാക്കാന്‍ ഏപ്രില്‍ 15ന് മുമ്പായി റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ട്. നിലവിലെ ഉപഭോക്താക്കള്‍ നഷ്്ടപ്പെടാതിരിക്കാനാണ് പുതിയ ഓഫറുമായി റിയലന്‍സ് രംഗം കയ്യടക്കുന്നത്്.

അതേസമയം, നിലവില്‍ ജിയൊ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ധന്‍ ധന ധന്‍ ഓഫര്‍ ലഭിക്കില്ല.