തിരുവനന്തപുരം: ജിഷ്ണുകേസിലെ പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേല്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടുകാരനായ ശക്തിവേല്‍ കേസിലെ മൂന്നാം പ്രതിയാണ്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ജിഷ്ണുകേസിലെ പ്രതിസന്ധികളില്‍ വഴിത്തിരിവായിരിക്കും ശക്തിവേലിന്റെ അറസ്റ്റ്.

ശക്തിവേല്‍ ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായ ഇയാളെ കോയമ്പത്തൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്. മൂന്നുദിവസമായി ശക്തിവേല്‍ ബന്ധുവിന്റെ ഫാംഹൗസിലായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.