കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രയോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടെന്ന് കണ്ടെത്തി. പുറത്തുവന്ന ചിത്രങ്ങളില്‍ ജിഷ്ണുവിന്റെ ഇരുതോളുകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റതായി കാണാം. അരക്കെട്ടുകള്‍ക്കും കാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുള്ളതായി ചിത്രങ്ങളില്‍ കാണുന്നുണ്ട്. ഇത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്തതാണ്.
ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. അന്വേഷണത്തില്‍ ജിഷ്ണുവിന്റെ കുടുംബം തൃപ്തരുമല്ല. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അങ്ങനെയാണെങ്കില്‍ തന്നെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കോളേജിനെതിരെ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Be the first to write a comment.