Connect with us

Culture

വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന് ആശങ്ക; അഞ്ചു കോടിയുടെ ഓഫറുമായി ജിഷ്ണു പഠിച്ച നെഹ്‌റു കോളജിന്റെ പരസ്യം

Published

on

തൃശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയില്‍ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോളജ് അധികൃതര്‍. ഇക്കാര്യമറിയിച്ച് നെഹ്‌റു ഗ്രൂപ്പ് അധികൃതര്‍ പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുന്നത്. ഇവക്കുപുറമെ സംസ്ഥാന എന്‍ട്രന്‍സില്‍ 5000 റാങ്കുവരെ നേടിയവര്‍ ട്യൂഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നെഹ്‌റു ഗ്രൂപ്പ് നല്‍കുന്നുണ്ട്.
അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന ആരോപണമാണ് കോളജ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ ഇടിമുറിയുണ്ടെന്നും അനുസരണക്കേട് കാണിക്കുന്നവരെ മര്‍ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കുന്നതിന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും കോളജ് അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിക്കുന്നതിനു പിന്നാലെയാണ് പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയിരുന്നത്.

Film

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

ലോകമെമ്പാടും മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിലെ പകര്‍ന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകള്‍ അതില്‍ മൂന്നും സൂപ്പര്‍ഹിറ്റ്.

ബോക്‌സ് ഓഫീസില്‍ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ മൂന്ന് ചിത്രങ്ങളെയും കോര്‍ത്ത് ‘പ്രേമയുഗംബോയ്‌സ്’ എന്ന പേരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

 

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Trending