Connect with us

main stories

ജനാധിപത്യം പുലരും; നമ്മള്‍ എതിരാളികള്‍ മാത്രമാണ്, ശത്രുക്കളല്ല; ബൈഡന്‍

യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Published

on

വാഷിങ്ടന്‍: ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്നും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോനയിലെയും ജോര്‍ജിയയിലെയും ഫലം ചൂണ്ടിക്കാട്ടി ബൈഡന്‍ പറഞ്ഞു. 40 ലക്ഷം വോട്ടുകള്‍ക്കു ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികള്‍ ആയിരിക്കാം. എന്നാല്‍ ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ്. ബൈഡന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കോവിഡിനെ ചെറുക്കുക എന്നതിനായിരിക്കും പ്രാമുഖ്യമെന്നു ബൈഡന്‍ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല. എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡോ. എം.കെ മുനീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് എം.കെ മുനീര്‍. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

Continue Reading

kerala

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘം; ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങള്‍

Published

on

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘമായി മാറിയെന്ന ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ കണ്ണന്‍, എ.സി മൊയ്തീന്‍, വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കളെല്ലാം കോടികളാണ് പാര്‍ട്ടിയുടെ പേരില്‍ കട്ട് മുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പര്‍ക്ലാസ് ഡീലിങാണ് എ.സി മൊയ്തീന്‍ നടത്തുന്നത്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം, ജില്ലാ സെക്രട്ടറിക്ക് 25,000 സ്റ്റേറ്റ് നേതാവിന് ഒരു ലക്ഷം എന്നിങ്ങനെയാണ് വിഹിതത്തിന്റെ കണക്ക്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

മുസഫര്‍നഗര്‍ ബൈത്തുറഹ്‌മ വില്ലേജ് മാതൃകാഗ്രമമാക്കും; നവീകരണ പദ്ധതികളുമായി ലാഡര്‍ ഫൗണ്ടേഷന്‍

മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

Published

on

മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മാതൃകാ വില്ലേജായി ഈ ഗ്രാമത്തെ മാറ്റുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യുടെ നേതൃത്വത്തില്‍ നതപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ പ്രീ ലേണിങ് സെന്റര്‍ പ്രവര്‍ത്തനാരംഭം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പബ്ലിക് ഡ്രൈനേജ്, കിഡ്‌സ് പാര്‍ക്ക് നവീകരണം തുടങ്ങിയ പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. വില്ലേജിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇ.അഹമ്മദ് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

വില്ലേജിലെയും സമീപ പ്രദേശങ്ങളിലെയും പുതുതലമുറയുടെ ഭാവി സുരക്ഷിതാമാക്കാനും അഭിമാനകരമാ നിലനില്‍പ്പിനും വിദ്യഭ്യാസത്തിലൂന്നിയ ലാഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ലാഡര്‍ ഫൗണ്ടേഷന്‍ പ്രാധാന്യം നല്‍കുക. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് വില്ലേജിലെ ജനസേവാ കേന്ദ്രം കൂടിയായി പ്രവര്‍ത്തിക്കും. വില്ലേജിലെ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ രേഖകള്‍ ഉറപ്പുവരുത്തും. സ്ത്രീശാക്തീകരണ, തൊഴില്‍ പരിശീലന പദ്ധതികള്‍ കൂടി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതോടെ ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജ് മാതൃകാ ഗ്രാമമായി മാറുമെന്നും ഇ.ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ലാഡര്‍ ഫൗണ്ടേഷന്‍ സാരഥികളായ എം.പി മുഹമ്മദ് കോയ, എം.വി സിദ്ദീഖ് മാസ്റ്റര്‍, ഹമദ് മൂസ, ലത്തീഫ് രാമനാട്ടുകര അനുഗമിച്ചു.

Continue Reading

Trending