കൊച്ചി: ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം മലയാള സിനിമാ രംഗത്തേക്ക്. നിര്‍മാതാവായിട്ടാണ് താരത്തിന്റെ മലയാളത്തിലുള്ള അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ട്.

നവാഗതനായ രഞ്ജിത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിര്‍മാണ സംരംഭത്തിലേക്കാണ് ജോണ്‍ എബ്രഹാമിന്റെ കടന്നുവരവ്.

സിനിമയുടെ ചിത്രീകരണം മൈസൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കട്ടപ്പന, വൈക്കം, ധര്‍മശാല എന്നിവിടങ്ങളിലും ഷൂട്ട് ഉണ്ട്.

ജെഎ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.