Connect with us

News

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ചത്

Published

on

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ചത്.

അമേരിക്ക ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിനും കൊറോണ വൈറസിനുമെതിരെ ഫലപ്രദമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് എട്ടുമാസമെങ്കിലും കോവിഡിനെതിരെ രോഗപ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതിന് ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ ബീറ്റ വകഭേദത്തേക്കാള്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡിനെതിരെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വാക്‌സിന്‍ 85 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്

നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്‍’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്‍കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്‍.

അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.

ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

Trending