More
വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഭീഷണിപ്പെടുത്തുന്നതും ഭീകരവുമായ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നിയമത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യതവണ ആറുമാസത്തേക്കാവും അക്ര?ഡിറ്റേഷന്‍ റദ്ദാക്കുക. എന്നാല്‍ രണ്ടാമതും വ്യാജ വാര്‍ത്തകല്‍ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്കും ഇത് വീണ്ടും ആവര്‍ത്തിക്കുയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന രീതിയിലാണ് നിയമം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്താ വിനിമയ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശ രേഖകളില്‍ മാറ്റം വരുത്തിയത് വ്യക്തമായത്.
ജനാധിപത്യത്തിന്റെ നാലാംതൂണിന് കടിഞ്ഞാണിടുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനമുരുന്നുണ്ട്. സര്‍ക്കാര്‍ ഭേതഗതി തീരുമാനം വന്ന ഉടന്‍ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു.
Forget #FakeNews: Here’s some real news from our great leaders. Could journalists lose accreditation for reporting this stuff? pic.twitter.com/NzPX90lYwa
— Mahim Pratap Singh (@mayhempsingh) April 3, 2018
Scary if it were not funny… According to the government’s new rule, a journalist could be punished for reporting #Fakenews spoken by a politician. #MinistryofTruth anyone? https://t.co/xtT2SaEwef
— Suhasini Haidar (@suhasinih) April 3, 2018
അംഗീകാരം റദ്ദുചെയ്യുന്ന നടപടിക്കെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
രാഷ്ട്രീയത്തിലെ നേതാക്കളെ മഹാന്മാരാക്കി പടച്ചുവിടുന്ന ചില വാര്‍ത്തകള്‍ ഇതാ. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ നഷ്ടമാകുമോ എന്നായിരുന്നു മുന്‍ ഹിന്ദു ജേര്‍ണലിസ്റ്റ് മഹീം പ്രതാപ് സിംഗിന്റെ ട്വീറ്റ്.
പുതിയ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെയാണെന്നത് വ്യക്തമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്താ വിലക്ക് അധാര്‍മ്മികമായ രീതിയില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് ബാധകമല്ല എന്നും സുഹാസിനി ട്വിറ്ററില്‍ കുറിച്ചു.
tech
മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!
മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.
യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്‌കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്‌കൈലൈനിന് മുന്‍പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

