രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള അനുചിത പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജോയ്സ് ജോര്‍ജ്. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്സ് പരസ്യ ഖേദപ്രകടനം നടത്തിയത്.

ജോയ്സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയിസ് രംഗത്തെത്തിയത്.

എറണാകുളം സെന്റ്. തെരേസസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. പിന്നാലെ ജോയ്‌സിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്.