മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്കെത്തുന്നു. മാര്‍ച്ച് 31 ന് ഗുജറാത്തില്‍ ആണ് വിമാനങ്ങള്‍ എത്തുക. അവിടെ നിന്ന് അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും. ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും.

ഫ്രാന്‍സില്‍ നിന്ന് ടേക്ഓഫ് ചെയ്യുന്ന വിമാനങ്ങള്‍ക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാന്‍ യു.എ.ഇ സൗകര്യമൊരുക്കും. 2020 ജൂലായ് 29 നാണ് ആദ്യ ബാച്ച് റഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയത്. ഇത് നാലാം ബാച്ച് റഫേല്‍ വിമാനങ്ങളാണ് നാളെ ഇന്ത്യയിലെത്തുന്നത്. ഏപ്രില്‍ പകുതിയോടെ രണ്ടാം റഫേല്‍ സ്‌ക്വാഡ്രോണ്‍ ബംഗാളില്‍ ഒരുങ്ങും.