kerala

‘കുട്ടികള്‍ തെരുവില്‍ തെറിവിളിക്കുന്നതു പോലെ’, ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ കേന്ദ്രം ഇടപെടണമെന്ന് കെ.സുധാകരന്‍

By Chandrika Web

September 17, 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണം. കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നതു പോലെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഗവര്‍ണറും പെരുമാറുന്നത്. ഭീഷണിയുണ്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം, പദവിക്ക് യോജിച്ച പ്രവര്‍ത്തനമല്ല ഗവര്‍ണറുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഭരണഘടനാപരമായ ബഹുമാനം ഗവര്‍ണറുടെ പദവിയോടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.