കണ്ണൂര്‍: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്‌ട്രേട്ട് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു.

എന്നാല്‍, ശബരിമലയില്‍ നിന്നും അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ പൊലീസ് നിരവധി കേസുകള്‍ ചുമത്തിയിട്ടുള്ളതിനാല്‍ പുറത്തിറങ്ങുന്നത് വൈകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്തിര ആട്ടവിശേഷ സമയത്ത് 52കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് വധശ്രമക്കുറ്റം ചുമത്തിയിട്ടുള്ളതിനാലാണ് പുറത്തിറങ്ങാന്‍ കഴിയാത്തത്. ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിര്‍ദ്ദേശിച്ചു.